മലപ്പുറം ജില്ലയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള വ്യഗ്രതയിലാണു മിക്ക രാഷ്ട്രീയപാർട്ടികളും.മലപ്പുറം ജില്ലക്കായി നിയമസഭയിൽ
ആദ്യമായി ആവശ്യമുന്നയിച്ച യശ്ശ
ശരീരനായ അഡ്വ.അബ്ദുൽ മജീദ്
(ആലങ്കോട്) എം എൽ എ
യും മലപ്പുറം ജില്ല അനുവദിച്ചാൽ
താനൂരിലൂടെ പാക്കിസ്ഥാൻ
പട്ടാളം വരുമെന്നു പ്രജരിപ്പിച്ചവരോട് പാക്കിസ്ഥാൻ
പട്ടാളത്തെ ചെറുക്കാൻ
രാജ്യത്തിന്റെ പട്ടാളതിനാവില്ല എങ്കിൽ അതു പിരിച്ചുവിട്ടേക്കുക
ഞങ്ങൾക്കു ജില്ല വേണം എന്നു പറഞ്ഞ
സി എച്ച് മുഹമ്മദ് കോയ
സാഹിബും ഏറനാടിന്റെ വീരപുത്രൻ
മർഹൂം അഹമ്മദ് കുരിക്കളും അവർ
പ്രതിധാനം ചെയ്തിരുന്ന മുസ്ലിം ലീഗ്
പാർട്ടിയും നടത്തിയ
പോരാട്ടത്തെ ചരിത്രത്തിൽ നിന്നു
പിഴുതു മാറ്റാൻ ഒരു ചരിത്രകാരനുമാവി
ല്ല. 1969ജൂൺ 16നു മലപ്പുറം ജില്ല
പിറവിയെടുക്കുന്ന
കാലം കേരളം ഭരിച്ചിരുന്നത്
മുസ്ലിം ലീഗ് ഉൾപ്പെട്ട ഇ എം എസ്
മുഖ്യമന്ത്രിയായ സപ്ത
കക്ഷി സർക്കാരായിരുന്നു,അതു വരെ ആന
കയറിയ കരിൻപിൻ കാടു
പോലെ ബ്രിട്ടീഷുകാർ ചവിട്ടിയരച്ച
വള്ളുവനാട്.ഏറനാട്
പ്രദേശം ഉൾക്കൊള്ളിച്ചു ഒരു ജില്ല
വേണം എന്നത് മുന്നണി രൂപീകരണ
സമയത്ത് മുസ്ലിം ലീഗിന്റെ ശക്തമായ
ആവശ്യമായിരുന്നു.വാക്കു
പാലിക്കുന്നതിൽ ശുഷ്
ക്കാന്തി കാണിച്ചിരുന്ന സഖാവ് ഇ
എം എസ് നിലപാടിൽ ഉറച്ചുനിന്നു.മു
സ്ലിം ലീഗിനെ പിന്തുണച്ചു.സി പി എം
ഇ എം എസിന്റെ നിലപാടിനോട്
വിയോജിപ്പുള്ളവരുണ്ടായിരുന്നു എന്നു
പിന്നീട് അന്നത്തെ മന്ത്രി സഭയിൽ
റവന്യു മന്ത്രിയായിരുന്ന സ്ക.ഗൗരിയമ്മ
തന്റെ ആത്മ കഥയിൽ എഴുതുകയുണ്ടായി.
സ.അഴീക്കോടൻ രാഘവൻ
സെക്രട്ടരിയായ സി പി എം സംസ്ഥാന
കമ്മറ്റി മുഖ്യമന്ത്രി ഇ
എം എസിനെ ശക്തമായ താക്കീത്
നൽകി എന്നും ഗൗരിയമ്മ
വ്യക്തമാക്കി.അതായത് മലപ്പുറം ജില്ല
രൂപീകരണത്തിനു
സി പി എം എതിരായിരുന്നു എന്നാണിതു
വ്യക്തമാക്കുന്ന
ത്.മുസ്ലിം ലീഗിനോടൊപ്പം അടിയുറച്ചു
നിന്ന ഇ എം എസ് നമ്പൂതിരിപാടിന്റെയ് അപ്രമാദിത്യം പാർട്ടി തീരുമാനത്ത
സി പി എം പാർട്ടിക്കു മുഖ്യധാരയിൽ
ഇടം കിട്ടാൻ
ചരിത്രം പോലും വികലമാക്കാൻ
കരാറേറ്റെടുത്ത ഒരു എം എൽ എ 1969
ജൂൺ16 നു നിലവിൽ വന്ന ജില്ലക്കു 1964
മെയ്27 നു ദിവംഗതനായ പണ്ഡിറ്റ്
ജവഹർലാൽ നെഹ്രു എതിരായിരുന്നു എന്നു
പോലും പ്രസംഗിച്ചു പോയി.
ഏതായാലും മലപ്പുറത്തെ കുട്ടികൾ എസ്
എസ് എൽ സി വിജയ
ശതമാനം വർദ്ധിപ്പിച്ചപ്പോൾ കോപ്പിയടിച്ചതാകുമെന്നും കൊഴിക്കോട്
വിമാനത്താവളം അധോലോകത്തിനു
പറക്കാനാണെന്നും
മലപ്പുറം പാസ്സ്പോർട്ട് ഓഫീസ്
പെൺകുട്ടികളെ കടത്തി കൊണ്ടു
പോകാനാണെന്നും പ്രസ്ഥാവനയിറക്കി ഒരു ജന സമൂഹത്തെ മുഴുവൻ
അവഹേളിക്കുകയും ഇ.ടി മുഹമ്മദ് ബഷീർ
വിദ്യാഭാസ വകുപ്പു മന്ത്രിയായിരുന്
നപ്പൊൾ
മുസ്ലിം ലീഗിന്റെ മന്ത്രി മുസ്ലിംകൾക്കു
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കൊടുക്കുന്നത് ഗവർണ്ണർ
അന്വോഷിക്കണമെന്നു ഗവർണ്ണർക്കു
കത്തയക്കുകയും ചെയിത
അച്യുതാനന്ദനെ പ്രതി പക്ഷ
നേതാവിന്റെ കസേരയിൽ
അവരോധിച്ചു ചരിത്ര
കാരന്റെ പ്രസംഗം ചെകുത്താൻ
വേദമോതുന്നത് പോലെയായിരുന്നു.ഇന്ത്യ
സ്വതന്ത്ര്യം നേടുൻപോൾ ഒരു ഉന്നത
വിദ്യാഭ്യാസ
സ്ഥാപനം പോലുമില്ലാത്ത പ്രദേശമാണു
ഇന്നത്തെ മലപ്പുറംജില്ല.സാക്ഷരതയിലും ഐ
ടി സാക്ഷരതയിലും ഉന്നത മൽസര
പരീക്ഷകളിലും ഒക്കെ മികവു
തെളിയിക്കുകയും ജന പങ്കാളിത്തത്തോടെ എയർപോർട്ടും ആശുപത്രിയും സ്റ്റേഡിയവും നിർമികുഗയും ചെയിതു.ഒരു സർക്കാർ മെഡിക്കൽ
കോളേജും ഒരു സ്വകാര്യ മെഡിക്കൽ
കോളേജും ജില്ലയിൽ കൊണ്ടു വന്നു ..കോഴിക്കോട്
സർവ്വ കലാ ശാല,അലീഗഡ്
സർവ്വകലാശാല.,മല
യാളം സർവ്വകലാശല,,നിർദ്ദിഷ്ട
ആയുർവ്വേദ സർവ്വകലാശല,ഇംഗ്ലീഷ്
ഫോറിൻ ലാൻ ഗ്വോജ്
സർവ്വകലാശല,തുടങ്ങി അഞ്ചു
യൂണിവേഴ്സിറ്റികളുണ്ട്.പൊന്നാനി തുറമുഖം യാഥാർത്ഥ്യമാകാനിരിക്കുന്നു,പൊന്നാനിയിലും താനൂരിലും മൽസ്യ ബന്ധന
തുറമുഖങ്ങൾ,ഗുണ നിലവാരമുള്ള
സർക്കാർ ,എയിഡഡ്, അൺ എയിഡഡ്
കോളേജുകൾ,എഞ്ചിനീയറിംഗ്
കോളെജുകൾ,ഡന്റൽ കോളേജുകൽ,തിരൂരി
ലും പെരിന്തൽമണ്ണയിലും ജില്ലാ ആശുപത്രികൾ ഇ
എം എസി ന്റെ പേരിലടക്കം എണ്ണമറ്റ
മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ
കോട്ടക്കുന്നു,നിലൻപൂർ,കൊടികുത്തിമല,
കടലുണ്ടി പക്ഷി സങ്കേതം,കീരാനെല
്ലുർ ,ഒട്ടുൻപുറം,കൂട്ടായി ബിയ്യം,നിള
ടൂറിസം തുടങ്ങി എണ്ണമറ്റ
ടൂറിസം പദ്ധതികൾ,അടിസ്ഥാന സൗകര്യ
വികസന രംഗത്ത് വൻ കുതിപ്പു,
കുറ്റിപ്പുറം കെൽട്രോൺ, എടരിക്കോട്
കെൽ,എടരിക്കോട് ടെക്സ്
റ്റയിൽസ്,മലപ്പുറം ടെക്സ്
റ്റയിൽസ്,മാൽക്കോടെക്സ്,കിൻഫ്
രാ വ്യവസായ പാർക്ക് തുടങ്ങി ജന
സാന്ദ്രതക്കു അനുസ്ര തമായ വ്യവസായ
സംരംഭങ്ങൾ,തൊപ്പിയിലെ തൂവലായി പൂത്തുലഞ്ഞു
നിൽക്കുന്ന സാമുദായിക
സൗഹൃദവും,സമാധാന അന്തരീക്ഷവും,നി
ലാവിന്റെ കൊടിയടയാളം പോലെ ശിഹാബ് തങ്ങളുടെ മൃദു സ്പർശ്ശനമുള്ള
ഓർമ്മകളും.ഐശ്വര്യമുള്ള ഈ
കുഞ്ഞിനെ കാണുൻപോൾ
പിതൃത്വമേറ്റെടുക്കാൻ ഇപ്പോൾ
ഏറെപേരുണ്ടാകാം.
ജന്മം നൽകിയവർക്കു
തന്നെ പരി രക്ഷിക്കാനുമറിയാം ബലാരിഷ്ടതകളുടെ ഭൂത
കാലം പിന്നിട്ട ഈ
ജില്ലക്കിനി ഉപദേശികളുടെ സഹായം.അമ്മിഞ്ഞ പാൽ
നിഷേധിച്ചു കുഞ്ഞിനെ താരാട്ടു പാട്ടു
കൊണ്ടു ഉറക്കാനാവില്ല.
India, India The Incredible Country, indian muslim, Indian UNION Muslim League, islam, Islam in India, IUML, Muslim League, mvmjabir, KMCC, indian union muslim league,

No comments:
Post a Comment